പെഗാസസ്; രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്

പെഗാസസ് വിഷയം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ചട്ടം 267 പ്രകാരം സിപിഐ എംപി ബിനോയ് വിശ്വമാണ് നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തി വെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പെഗാസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിനെ കുറിച്ച് കേന്ദ്രം മറുപടി ഒന്നും നല്‍കിയിട്ടില്ല എന്നും നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്. ഇസ്രേയേല്‍ ചാര സോഫ്റ്റവെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. 2017ല്‍ 200 കോടിയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തിയാണ് പെഗാസസ് വാങ്ങിയത് എന്നായിരുന്നു റിപ്പോര്‍ട്ട്.

Read more

ഇന്ത്യ,പോളണ്ട്, ഹംഗറി, അടക്കമുള്ള രാജ്യങ്ങള്‍ക്ക് കരാര്‍ പ്രകാരം ഇസ്രയേല്‍ സോഫ്റ്റ്‌വെയര്‍ കൈമാറിയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. പെഗാസസ് ഉപയോഗിച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും അടക്കം നിരീക്ഷിച്ച സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധവും നടന്നിരുന്നു.