പാകിസ്ഥാൻ നാവികസേന മത്സ്യത്തൊഴിലാളിയെ വെടിവെച്ചുകൊന്നു

ഗുജറാത്ത് തീരത്ത് ഒരു ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാകിസ്ഥാൻ നാവികസേന വെടിവെച്ചുകൊന്നു. ഗുജറാത്തിലെ ദ്വാരകയിൽ ഓഖ പട്ടണത്തിന് സമീപം ‘ജൽപരി’ എന്ന ബോട്ടിൽ പാകിസ്ഥാൻ മറൈൻ വെടിവയ്പ്പ് നടത്തുകയായിരുന്നു.

വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.