പാകിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചു

പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് രാജ്യത്ത് മരവിപ്പിച്ച് ഇന്ത്യ. നിയമപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചത്. മുമ്പും പാകിസ്ഥാന്‍ സര്‍ക്കാരിന്റെ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ മാസത്തില്‍, യുഎന്‍, തുര്‍ക്കി, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്ഥാന്‍ എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു.

ഓഗസ്റ്റില്‍, പാകിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന എട്ട് യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകളും ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ടും ഉള്‍പ്പെടെ ഇന്ത്യ തടഞ്ഞു.

വ്യാജവും ഇന്ത്യാ വിരുദ്ധവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.