ഔദ്യോ​ഗിക സ്ഥിരീകരണം: 'അമൃത്സറിൽ പാക് ഡ്രോണുകൾ പറന്നു, തൽക്ഷണം നശിപ്പിച്ചു'; തെളിവുകളും വീഡിയോയുമായി ഇന്ത്യൻ സൈന്യം

അതിർത്തിയിൽ വ്യാപകമായി പാക് സൈന്യം ആക്രമണം നടത്തിയെന്ന് ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അമൃത്സറിൽ സായുധ ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്ത് വിട്ടത്. ഇന്ത്യയുടെ അതിർത്തി കടന്നെത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി ഇന്ത്യ നേരിടുമെന്നും സൈന്യം വ്യക്തമാക്കി.

ഇന്ത്യൻ ആർമിയുടെ എക്സ്പോസ്റ്റ്

ഓപ്പറേഷൻ സിന്ദൂർ

നമ്മുടെ പടിഞ്ഞാറൻ അതിർത്തികളിൽ ഡ്രോൺ ആക്രമണങ്ങളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ചുള്ള പാകിസ്ഥാന്റെ ആക്രമണം തുടരുന്നു. ഇന്ന് പുലർച്ചെ ഏകദേശം 5 മണിയോടെ, അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ശത്രു സായുധ ഡ്രോണുകൾ കണ്ടെത്തി. ശത്രുതാപരമായ ഡ്രോണുകൾ നമ്മുടെ വ്യോമ പ്രതിരോധ യൂണിറ്റുകൾ തൽക്ഷണം നശിപ്പിച്ചു.

ഇന്ത്യയുടെ പരമാധികാരം ലംഘിക്കാനും സാധാരണക്കാരെ അപകടത്തിലാക്കാനുമുള്ള പാകിസ്ഥാന്റെ ശ്രമം അംഗീകരിക്കാനാവില്ല. #IndianArmy ശത്രുക്കളുടെ പദ്ധതികൾ പരാജയപ്പെടുത്തും.