പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിജയകരമെന്ന് ഇന്ത്യൻ സൈന്യം. ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ചതിന് സൈന്യം സർക്കാരിന് നന്ദി അറിയിച്ചു. സംയുക്തമായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് സേനയുടെ പ്രതികരണം. അതേസമയം ഏത് ഭീഷണിയും നേരിടാൻ തയാറാണെന്ന് ഇന്ത്യൻ സേന അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി കറാച്ചിയിലും ആക്രമണം നടത്തിയതായും സേന അറിയിച്ചു.
ഭീകരർക്കെതിരെയാണ് യുദ്ധമെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയതാണെന്ന് സേന അറിയിച്ചു. റാവൽപിണ്ടിയിലെ നൂർഖാൻ വ്യോമത്താവളം തകർത്തതായി സേന അറിയിച്ചു. വ്യോമാത്താവളം തകർത്തതിന്റെ ദൃശ്യങ്ങൾ അടക്കം സേന പുറത്ത് വിട്ടു. കറാച്ചിയിലെ വ്യോമത്താവളം ആക്രമിച്ചതായും സേന അറിയിച്ചു.