യോഗിയുടെ ഉത്തർപ്രദേശിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ഉത്തർപ്രദേശിൽ പതിനേഴ് വയസുകാരിയെ യുവാക്കൾ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. ഷാമില ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.

സ്കൂൾവിട്ട ശേഷം പെൺകുട്ടി അമ്മാവന്‍റെ വീട്ടിലേക്കു പോകുന്ന വഴിമദ്ധ്യേ രണ്ടു യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു.

രാത്രിയായിട്ടും പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിനിരയായി റോഡരികിൽ അവശനിലയിൽ കണ്ടെത്തിയത്. പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി.