ഒരു ദിവസം 10112 കോവിഡ് കേസുകൾ; രാജ്യത്ത് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു. ജാഗ്രതാനിർദേശം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10112 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മുൻദിവസങ്ങളേക്കാൽ എണ്ണത്തിൽ കുറവാണിത് എങ്കിലും പോസിറ്റിവിറ്റി നിരക്ക് കൂടുകയാണ്. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേ​ര​ളം ഉ​ൾ​പ്പെ​ടെ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ൾ അ​തീവ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗ​ബാ​ധ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​ക​ർ​ച്ച ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ ​ന​ട​പ​ടി വേ​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന് പു​റ​മെ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, രാ​ജ​സ്ഥാ​ൻ, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഹ​രി​യാ​ന, ഡ​ൽ​ഹി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൺ ക​ത്തു നൽകി.

സംസ്ഥാനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകുന്നത് നിർത്തിയതായി കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങാൻ കേന്ദ്രത്തിന്റെ അനുവാദം തേടേണ്ടതില്ല എന്ന് നിർദ്ദേശം നൽകിയതായി പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

മാ​ർ​ച്ച് മു​ത​ൽ രാ​ജ്യ​ത്ത് കൊ​വി​ഡ് കേസുകളുടെ തോ​ത് ഉ​യ​രു​ക​യാ​ണ്. കൊവിഡ് വ്യാപനത്തിന് പിന്നാലെ ഡൽഹിയിലെ കോടതികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ത്രിപുരയിൽ പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്..