ഇനി ബദാമും ഈന്തപ്പഴവുമൊക്കെ മതി; മീറ്റിങ്ങുകളില്‍ നിന്ന് ബിസ്‌കറ്റിനെ നിരോധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

വകുപ്പുതല യോഗങ്ങളില്‍ നിന്ന് ബിസ്‌കറ്റിനെ ഒഴിവാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന്‍. മീറ്റിംഗുകളില്‍ ബിസ്‌കറ്റിന് പകരം ആരോഗ്യദായകമായ ഈന്തപ്പഴവും ബദാമും വാള്‍നട്ടുമൊക്കെ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം.

വെള്ളിയാഴ്ചയാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. “ഔദ്യോഗികമായ യോഗങ്ങളില്‍ നിന്ന് ബിസ്‌കറ്റിനെ ഒഴിവാക്കണമെന്നും പകരം ആരോഗ്യകരവും പ്രകൃതിയോട് അടുത്തു നില്‍ക്കുന്നതുമായ സ്‌നാക്‌സുകള്‍, ഈന്തപ്പഴം, ബദാം, വാള്‍നട്ട് എന്നിവ ഉള്‍പ്പെടുത്താന്‍ താത്പര്യപ്പെടുന്നു.”

Read more

ഇനി മുതല്‍ ഡിപ്പാര്‍ട്ട്മെന്റ് വക കാന്റീനില്‍ നിന്ന് ബിസ്‌കറ്റുകള്‍ ലഭിക്കുന്നതല്ല എന്നും ഓര്‍ഡറില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികള്‍ നിരോധിച്ച് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.