ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് മാറ്റം, ആനന്ദിബെൻ പട്ടേൽ യു. പി ഗവർണർ

ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തിറങ്ങി. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍,നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാർക്കകാണ് മാറ്റം. മധ്യപ്രദേശ് ഗവര്‍ണർ ആനന്ദിബെന്‍ പട്ടേലിനെ അവിടെ നിന്ന്‌ മാറ്റി ഉത്തര്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചു. പശ്ചിമ ബംഗാളില്‍ ജഗ്ദീപ് ധന്‍ഖറിനേയും ത്രിപുരയില്‍ രമേശ് ബയസിനെയും പുതിയ ഗവണര്‍മാരായി നിയമിച്ചിട്ടുണ്ട്.

Read more

ആനന്ദിബെന്‍ പട്ടേലിന് പകരം ബിഹാര്‍ ഗവര്‍ണറായിരുന്ന ലാല്‍ജി ടണ്ടനെയാണ് മധ്യപ്രദേശ് ഗവര്‍ണറായി നിയമിച്ചത്‌. ഫഗു ചൗഹാനാണ് ബിഹാറിന്റെ ചുമതല. നാഗാലാന്‍ഡ് ഗവര്‍ണറായി പത്മനാഭ ആചാര്യക്ക് പകരം ആര്‍.എന്‍.രവിയെയും നിയമച്ചിട്ടുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയത് ആനന്ദി ബെൻ പട്ടേലിനെയായിരുന്നു. 1976 ബാച്ചിലെ കേരള കേഡറിലുള്ള ഐ പി എസ് ഉദ്യോഗസ്ഥനായിരുന്നു നാഗാലാ‌ൻഡ് ഗവർണറായ ആർ എൻ രവി.