ശ്രീരാമനും ശിവനും ജനിച്ചത് ഇന്ത്യയിലല്ല; വീണ്ടും വിവാദ പരാമര്‍ശവുമായി നേപ്പാള്‍ പ്രധാനമന്ത്രി

ഹിന്ദു പുരാണങ്ങളിലെ ദൈവങ്ങളുടെ ജന്മസ്ഥലത്തെ കുറിച്ച് വിവാദ പരാമര്‍ശവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി. ശ്രീരാമന്‍, ശിവന്‍, വിശ്വാമിത്രന്‍ തുടങ്ങിയവരുടെ ജന്മസ്ഥലം ഇന്ത്യയല്ലെന്നാണ് കെപി ശര്‍മയുടെ പ്രസ്താവന. കാഠ്മണ്ഡുവിലെ വിനോദസഞ്ചാര വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേപ്പാള്‍ പ്രധാനമന്ത്രി.

ശ്രീരാമന്‍, ശിവന്‍, വിശ്വാമിത്രന്‍ തുടങ്ങിയവരുടെ ജന്മസ്ഥലം നേപ്പാളിലാണെന്ന് ശര്‍മ ഒലി പറഞ്ഞു. രാമന്‍ മറ്റെവിടെയെങ്കിലുമാണ് ജനിച്ചത് എന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക. ഇന്ന് നേപ്പാളിന്റെ ഭാഗമായ മണ്ണിലാണ് രാമന്‍ ജനിച്ചത്. അന്നത് നേപ്പാളെന്നാണോ മറ്റേതെങ്കിലും പേരിലാണോ അറിയപ്പെട്ടിരുന്നത് എന്നത് പ്രസക്തമല്ലെന്നും ശര്‍മ ഒലി പറഞ്ഞു.

Read more

രാമനെ പലരും ദൈവമായി കരുതുമ്പോളും നേപ്പാള്‍ ആ വിശ്വാസത്തിന് വേണ്ടത്ര പ്രചാരം നല്‍കിയിട്ടില്ല. വിശ്വാമിത്രന്‍ ഛത്താരയില്‍ നിന്നുള്ള ആളാണെന്നും ഇക്കാര്യം വാല്‍മീകിയുടെ രാമായണത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും നേപ്പാള്‍ പ്രധാനമന്ത്രി വ്യക്തമാക്കി.