ഭാര്യ ഇല്ലാത്ത സമയം നോക്കി കാമുകിയെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ നാവിക ഉദ്യോഗസ്ഥന്‍ പൊലീസില്‍ കീഴടങ്ങി. ചിന്താഡ രവീന്ദ്രയെന്ന നാവിക ഉദ്യോഗസ്ഥനാണ് കാമുകി പൊളിപ്പള്ളി മൗനികയെ കൊന്ന് കഷ്ണങ്ങളാക്കി പലയിടങ്ങളായി ഉപേഷിച്ചത്. വിശാഖപട്ടണത്താണ് സംഭവം.
ഭാര്യയില്ലാത്ത സമയം വീട്ടില്‍ ഒന്നിച്ച് ചിലവഴിക്കാമെന്ന് പറഞ്ഞാണ് രവീന്ദ്ര മൗനികയെ വിളിച്ച് വരുത്തിയത്. വീട്ടിലെത്തിയ മൗനികയുമായി സംസാരിക്കുന്നതിനിടെ ഇരുവരും തര്‍ക്കത്തിലാവുകയും പിന്നാലെ കുത്തി കൊലപ്പെടുത്തുകയായിരുന്നെന്നും തുടര്‍ന്ന് തലയും മറ്റ് ശരീരഭാഗങ്ങളും വെട്ടി കഷ്ണങ്ങളാക്കി ബാഗിലാക്കി പലഭാഗങ്ങളിലായി ഉപേക്ഷിച്ചു.
Read more
ചിലഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്‌തെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. തന്റെ മൂന്നരലക്ഷം രൂപ മൗനിക തട്ടിയെടുത്തതായും ഇരുവരും തമ്മിലുള്ള ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിമൊഴിയില്‍ പറയുന്നു.







