സംസ്ഥാനത്ത് പലയിടങ്ങളിലും ദേശീയപാത തകർന്ന സംഭവത്തിൽ അടിയന്തര യോഗം വിളിക്കാൻ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം അവലോകനം ചെയ്യും.
Read more
കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതേസമയം സംഭവത്തിൽ ദേശീയ പാത അതോറിറ്റി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. പരിഹാര മാർഗങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും വിശദീകരിക്കും. കൂരിയാട്, പാലം വേണമെന്ന ആവശ്യം ശക്തമാക്കുകയാണ് നാട്ടുകാർ. കേന്ദ്ര സംഘത്തിന് മുന്നിൽ അവർ ആവശ്യം ഉന്നയിക്കും.