'മുസ്ലീങ്ങൾ ഇ​ല്ലാ​ത്ത ഒ​രു ഗ്രാ​മ​ത്തി​ന് മു​സ്ത​ഫാ​ബാ​ദ് എ​ന്ന് പേ​രോ?'; പേര് മാറ്റുമെന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്

ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് കബീർധാം എന്നാക്കി മാറ്റാൻ ഉത്തർപ്രദേശ് സർക്കാർ ഒരുങ്ങുന്നു. തിങ്കളാഴ്ച, സ്മൃ​തി മ​ഹോ​ത്സ​വ് മേ​ള 2025 ൽ ​ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ​യാ​ണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്.

പ്ര​ശ​സ്ത ഹി​ന്ദി ക​വി ക​ബീ​ർ​ദാ​സു​മാ​യു​ള്ള ഗ്രാ​മ​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​മാ​ണ് നി​ർ​ദേ​ശ​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. മു​സ്‌ലീം ജ​ന​സം​ഖ്യ ഇ​ല്ലാ​ത്ത ഒ​രു ഗ്രാ​മ​ത്തി​ന് മു​സ്ത​ഫാ​ബാ​ദ് എ​ന്ന പേ​ര് ന​ൽ​കി​യ​തി​ൽ താ​ൻ അ​ത്ഭു​ത​പ്പെ​ട്ടു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

“ഞങ്ങൾ ഈ നിർദ്ദേശം മുന്നോട്ട് കൊണ്ടുപോകും. ഇത് സന്ത് കബീറിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു സ്ഥലത്തിന്റെ ബഹുമാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചാണ് “, ആദിത്യനാഥ് പറഞ്ഞു.

Read more

“ഈ ഗ്രാമത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതിൻ്റെ പേര് മുസ്തഫാബാദ് എന്നാണ് എന്നോട് പറഞ്ഞത്. ഇവിടെ എത്ര മുസ്ലീങ്ങൾ താമസിക്കുന്നുവെന്ന് ഞാൻ ചോദിച്ചു, ആരും ഇല്ലെന്ന് എന്നോട് പറഞ്ഞു. അപ്പോൾ തന്നെ ഞാൻ പേര് മാറ്റണമെന്ന് പറഞ്ഞു. അതിനെ കബീർധാം എന്ന് വിളിക്കണം,” അദ്ദേഹം സദസ്സിനോട് പറഞ്ഞു.