പ്രണയം നിരസിച്ചതിന് അരുംകൊല; പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തി കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

തമിഴ്‌നാട്ടിൽ പ്രണയം നിരസിച്ചതിന് അരുംകൊല. പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തി കൊലപ്പെടുത്തി. ചേരൻകോട്ട സ്വദേശി ശാലിനിയാണ് മരിച്ചത്. തമിഴ്‌നാട് രാമേശ്വരത്താണ് സംഭവം. വിദ്യാർത്ഥിനി സ്കൂളിലേക്ക് വരും വഴി തടഞ്ഞ് നിർത്തി കുത്തുകയായിരുന്നു. അതേസമയം സംഭവത്തിൽ പ്രതി മുനിരാജനെ പൊലീസ് അറസ്റ്റ് ചെയ്‌തു.