മോദി ഇന്ത്യയുടെ രാജാവൊന്നുമല്ല; സാമ്പത്തിക, വിദേശ നയങ്ങളുടെ കാര്യത്തിൽ താൻ ഒരു മോദി വിരുദ്ധനെന്ന് സുബ്രമണ്യൻ സ്വാമി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ രാജാവല്ലെന്ന്  ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. സാമ്പത്തിക, വിദേശ നയങ്ങളുടെ കാര്യത്തിൽ താൻ ഒരു മോദി വിരുദ്ധനാണെന്നും  സുബ്രമണ്യൻ സ്വാമി കുറിച്ചു.

മന്ത്രി സ്ഥാനം ലഭിക്കാത്തതിനാലാണ് സുബ്രമണ്യൻ സ്വാമി എപ്പോഴും പ്രധാനമന്ത്രി മോദിയെ വിമർശിക്കുന്നതെന്ന് ആരോപണം ഉന്നയിച്ചയാൾക്ക് ട്വിറ്ററിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

”സാമ്പത്തിക, വിദേശ നയങ്ങളിൽ ഞാൻ മോദി വിരുദ്ധനാണ്. ഇക്കാര്യത്തിൽ ഏത് സംവാദത്തിനും തയാറാണ്. പങ്കാളിത്ത ജനാധിപത്യത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? മോദി ഇന്ത്യയുടെ രാജാവൊന്നുമല്ല” – സുബ്രമണ്യൻ സ്വാമി പറഞ്ഞു.