ലോക്‌സഭാ തിരഞ്ഞെടുപ്പ് തനിക്ക് തീര്‍ത്ഥയാത്രയായിരുന്നുവെന്ന് മോദി

പതിനേഴാമത് ലോക്സഭ തിരഞ്ഞെടുപ്പ് തനിക്കൊരു തീര്‍ത്ഥയാത്ര പോലെയാണ് അനുഭവപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള ചടങ്ങില്‍ മോദി ഇങ്ങിനെ പറഞ്ഞതായി കേന്ദ്ര മന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ പറയുന്നു.

“ഒരുപാട് തിരഞ്ഞെടുപ്പുകള്‍ കണ്ടിട്ടുട്ടുള്ളയാളാണ് താനെന്നും, എന്നാല്‍ ഈ തിരഞ്ഞെടുപ്പ് പ്രചാരണം ഒരു ഒരു പ്രചാരണം പോലെയല്ല അനുഭവപ്പെട്ടത്. ഇത് ഒരു തീര്‍ത്ഥയാത്ര ആണെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. . മോദിയെ ഉദ്ധരിച്ചു കൊണ്ട് തോമര്‍ പറയുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിന് നന്ദി അറിയിച്ച് കൊണ്ട് മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നു.