കേന്ദ്ര സർക്കാർ ഉത്തരവിട്ടാൽ പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കും: കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ

പാകിസ്ഥാൻ അധിനിവേശ കശ്മീർ (പി.ഒ.കെ) തിരിച്ചുപിടിക്കാൻ ഉത്തരവ് ലഭിച്ചാൽ കരസേന നടപടിയെടുക്കുമെന്ന് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ പറഞ്ഞു.

പാക്കിസ്ഥാൻ അധിനിവേശ പ്രദേശം ഉൾപ്പെടെ ജമ്മു കശ്മീർ മുഴുവൻ ഇന്ത്യയുടേതാണെന്ന് പാർലമെന്റ് പ്രമേയം ഉണ്ടെന്ന് ജനറൽ നരവാനെ ചൂണ്ടിക്കാട്ടി. പാർലമെന്റിന് അത് വേണമെങ്കിൽ പി.ഒ.കെ ഇന്ത്യയുടേതാകുമെന്ന് അദ്ദേഹം പറഞ്ഞു. കരസേനയ്ക്ക് ഉത്തരവ് ലഭിച്ചാൽ അത് തീർച്ചയായും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ വലിയ തോതിലുള്ള പ്രവർത്തനങ്ങൾ നടത്താൻ സൈന്യം തയാറാണെന്ന് അടുത്തിടെ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ജനറൽ എം എം നരവാനെ പറഞ്ഞിരുന്നു. പഴയ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള മാസങ്ങളിൽ, പല കേന്ദ്ര നേതാക്കളും പി.ഒ.കെ വീണ്ടെടുക്കുന്നതിനുള്ള ആശയം പരസ്യമായി മുന്നോട്ടു വച്ചിരുന്നു.