മോദിയുടെ വാക്കുകള്‍ക്ക് ഗാരന്റിയും വാറന്റിയുമില്ല; തിരഞ്ഞെടുപ്പ് ഫാസിസത്തിനും സ്വേച്ഛാധിപത്യത്തിനുമെതിരായ രണ്ടാം വിമോചനസമരമെന്ന് എംകെ സ്റ്റാലിന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചരണത്തില ആക്രമണം കടുപ്പിച്ച് ഡിഎംകെ. മോദിയുടെ വാക്കുകള്‍ക്ക് ഗാരന്റിയും വാറന്റിയുമില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ഫാസിസത്തിനും സ്വേച്ഛാധിപത്യത്തിനുമെതിരായ തന്റെ രണ്ടാം വിമോചനസമരമാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

‘മോദി ഗാരന്റി’ എന്ന പുതിയ പരസ്യവാചകത്തിലൂടെ പ്രധാനമന്ത്രി ജനങ്ങളെ പലതും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. തിരഞ്ഞെടുപ്പുകാലത്ത് മാത്രമാണ് പ്രധാനമന്ത്രിയുടെ വായടച്ചുള്ള വെടിവെക്കലെന്നും സ്റ്റാലിന്‍ പറഞ്ഞു.

പിന്നാക്കവിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും വളരാന്‍ ബിജെപി. സര്‍ക്കാര്‍ അനുവദിക്കുന്നില്ല. അവരെ ശത്രുക്കളായി കാണുന്നു. ഇ.ഡി., ആദായനികുതി വകുപ്പ്, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടങ്ങിയവയെ ഉപയോഗിച്ച് ജനാധിപത്യത്തെയും സാമൂഹികനീതിയെയും തകര്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് ബോണ്ടുകള്‍വഴി ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയതെന്നും സ്റ്റാലിന്‍ ആരോപിച്ചു.