മായാവതിയുടെ മുന്‍ സെക്രട്ടറിയുടെ വസതിയില്‍ നൂറ് കോടിയുടെ ആദായനികുതി റെയ്ഡ്, ബി. എസ്. പി സഖ്യത്തിനെതിരെയുള്ള നീക്കമെന്ന് ആരോപണം

ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയുടെ മുന്‍ സെക്രട്ടറി 100 കോടിയുടെ ആദായ നികുതി വെട്ടിപ്പ് നടത്തിയതായി പരാതി. ഇതേ തുടര്‍ന്ന് ലക്‌നൗ, ഡല്‍ഹി എന്നിവിടങ്ങളിലെ 12 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി വരികയാണ്.

2007 മുതല്‍ 2012 വരെ യുപി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മായാവതിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന റിട്ട. ഐഎഎസ് ഓഫീസര്‍ നീതറാമിനെതിരെയാണ് അന്വേഷണം നടക്കുന്നത്.

നേരത്തെ യുപിയില്‍ മായാവതി ഭരിക്കുന്ന കാലത്ത് നിര്‍മ്മിച്ച ആനകള്‍, ബിഎസ്പിയുടെ പ്രതിമകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട്‌
ആദായനികുതി വകുപ്പ് പരിശോധിച്ചിരുന്നു. യുപിയിലെ എസ്പി ബിഎസ്പി സഖ്യത്തിന് നേരെയുള്ള കേന്ദ്ര നീക്കമാണിതെന്ന ആരോപണം ഇതിനകം വന്നിട്ടുണ്ട്.