നിങ്ങളുടെ ആശ്രമം ഒരു പടുകൂറ്റന്‍ ബംഗ്ലാവാണെന്ന കാര്യം ജനങ്ങളോട് സമ്മതിക്കണം, അവര്‍ ഇതറിയാന്‍ സാദ്ധ്യതയില്ല: യോഗിയെ വെല്ലുവിളിച്ച് മായാവതി

ഉത്തര്‍പ്രദേശിലെ ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി മായാവതി. തന്റെ ആശ്രമം ഒരു പടുകൂറ്റന്‍ ബംഗ്ലാവ ് തന്നെയാണെന്ന് യോഗി ജനങ്ങള്‍ക്ക് മുന്നില്‍ സമ്മതിക്കണം എന്നാണ് മായാവതി പറഞ്ഞത്.

പടിഞ്ഞാറന്‍ യു.പിയിലെ ജനങ്ങള്‍ ഇക്കാര്യം അറിയാന്‍ സാധ്യതയുമില്ല. അദ്ദേഹം തന്നെ ഇത് പറയുകയാണെങ്കില്‍ നല്ലതാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ട്വീറ്റുകളിലായിരുന്നു മായാവതി ഇക്കാര്യം പറഞ്ഞത്.

‘ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ഇരുപത്തിനാല് മണിക്കൂറും സ്വന്തം സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം ബി.എസ്.പി സര്‍ക്കാര്‍ ചെയ്ത ജനോപകാരപ്രദമായ കാര്യങ്ങള്‍ കൂടെ പറഞ്ഞാല്‍ നന്നായേനെ. കാരണം ബി.എസ്.പി സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയതും പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കിയതുമടക്കമുള്ള മികച്ച കാര്യങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കണം’ മായാവതി കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും.
ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.