ഡല്‍ഹിയിലും ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നു; എം.എല്‍.എമാര്‍ക്ക് പത്തു കോടി വാഗ്ദാനം ചെയ്തു; ബി.ജെ.പിക്കെതിരെ ആംആദ്മി

ഡല്‍ഹിയിലും ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി. ആം ആദ്മി എംഎല്‍എമാര്‍ക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് എഎപി നേതാവും ഡല്‍ഹി ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ആരോപിച്ചു.

മുമ്പും ബിജെപി ഇത്തരം ശ്രമങ്ങള്‍ നടത്തിയിരുന്നു. അന്ന് ജനങ്ങള്‍ അവര്‍ക്ക് കൃത്യമായ മറുപടി നല്‍കി. ഇത്തവണയും സമാനമായത് സംഭവിക്കും വികസന പ്രശ്‌നങ്ങള്‍ ഒന്നും എടുത്തു കാണിക്കാന്‍ ഇല്ലാത്തതു കൊണ്ടാണ് ബിജെപി ഇത്തരം നടപടികള്‍ക്ക് മുതിരുന്നതെന്നും സിസോദിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, സിസോദിയയുടെ ആരോപണങ്ങള്‍ തള്ളി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ബോധ്യമായതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എഎപി ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.