മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ; സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു, അ​തീ​വ ജാ​ഗ്ര​താനിർദേ​ശം

മംഗ്ലൂരുവിൽ ഒരാളെ നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോ​ഗ സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

മംഗ്ലൂരുവിലെ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ. ഇയാൾ കേരളത്തിൽ നിന്നെത്തിയ ആളുമായി സമ്പർക്കം പുലർത്തിയിരുന്നു . ഗോവയിലേക്കും യാത്ര ചെയ്തിരുന്നു. ആരോഗ്യവകുപ്പിന് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്

അതേസമയം, കേരളത്തിൽ ആശ്വാസകരമായ വാർത്തകളാണ് പുറത്തുവരുന്നത്. നി​​​പ സ​​​മ്പ​​​ര്‍​ക്ക​​​ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള 17 പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാഫ​​​ലം കൂ​​​ടി നെ​​​ഗ​​​റ്റീ​​​വാ​​​യി. ഇ​​​തോ​​​ടെ 140 പേ​​​രു​​​ടെ സാ​​​മ്പി​​​ളു​​​ക​​​ളാ​​​ണ് നെ​​​ഗ​​​റ്റീ​​​വാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യത്.