ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

വിവിധ സംസ്ഥാനങ്ങളിലുള്ള പശ്ചിമ ബംഗാൾ സ്വദേശികൾ നാട്ടിലേക്ക് മടങ്ങിയാൽ ഒരു വർഷത്തേക്ക് എല്ലാമാസവും അയ്യായിരം രൂപ നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾക്ക് യാത്രാസൗകര്യമൊരുക്കുകയുംചെയ്യും.

വിവിധ സംസ്ഥാനങ്ങളിൽ 2700 കുടിയേറ്റ കുടുംബാംഗങ്ങളാണ് ആക്രമണം നേരിട്ടത്. പീഡനം ഭയന്ന് പതിനായിരത്തോളംപേർ സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്. മടങ്ങി എത്തിയാലുടൻ അയ്യായിരം രൂപ നൽകുകയും തുടർന്ന്, ഒരുവർഷത്തേക്ക് എല്ലാമാസവും അയ്യായിരം വെച്ച് നൽകും.

Read more

തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് നൈപുണിപരിശീലനം നൽകി തൊഴിൽ കണ്ടെത്തിക്കൊടുക്കും. ഇവർക്ക് തൊഴിൽകാർഡ് ലഭ്യമാക്കും. തൊഴിൽ വകുപ്പായിരിക്കും ഇതിൻ്റെ നോഡൽ വകുപ്പ്. ‘ശ്രമശ്രീ’ പോർട്ടലിൽ പേരുചേർക്കുന്ന കുടിയേറ്റത്തൊഴിലാളികൾക്ക് സർക്കാരിൻ്റെ ഭക്ഷ്യ, ആരോഗ്യ സുരക്ഷാ പദ്ധതികളിൽ അംഗമാകാൻ കഴിയും. സംസ്ഥാനത്തിനു പുറത്ത് ജോലിചെയ്യുന്ന 22,40,000 തൊഴിലാളികൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് മമത അറിയിച്ചു.