'മുഹമ്മദ് നബിയെ നിന്ദിച്ച് വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടാന്‍ ആര്‍.എസ്.എസ് ശ്രമം'; ആ കെണിയില്‍ ആരും വീഴരുതെന്ന് മമത

മുഹമ്മദ് നബിയെ കളങ്കപ്പെടുത്തി വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രവാചകനെ അവഹേളിക്കുന്ന പരാമര്‍ശങ്ങളോടെ ആര്‍.എസ്.എസ് പുറത്തിറക്കിയ പുസ്തകം രണ്ടാംക്ലാസിലെ കുട്ടികളുടെ ബാഗില്‍ തിരുകിക്കയറ്റിയാണ് നിഗൂഢ നീക്കമെന്ന് അവര്‍ ആരോപിച്ചു.

Read more

പുസ്തകം വിപണിയിലും വില്‍പനക്കെത്തിച്ചിട്ടുണ്ടെന്ന് വടക്കന്‍ ബംഗാളിലെ ആലിപുര്‍ദ്വാറിലെ പൊതുയോഗത്തില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു. ഉളുബെറിയയിലെ ഒരു സ്‌കൂളില്‍നിന്ന് ഇത്തരം പുസ്തകം കണ്ടെടുക്കുകയും ആര്‍.എസ്.എസിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പുസ്തകം വീട്ടില്‍ കൊണ്ടുപോകുന്ന കുട്ടികള്‍ അത് ഉറക്കെ വായിക്കുമ്പോള്‍ പ്രശ്‌നമുണ്ടാകണമെന്നാണ് അവര്‍ കരുതുന്നത്. എത്രത്തോളം ഹീനമാണ് അവരുടെ പദ്ധതികളെന്ന് ആലോചിക്കണമെന്നും ആ കെണിയില്‍ ആരും വീഴരുതെന്നും മമത ആവശ്യപ്പെട്ടു.