'ഇത് സംഭവിക്കുമെന്ന് അറിയാമായിരുന്നു, പോകുന്നവർക്ക് പോകാം' ; നിതീഷ് കുമാറിന്റെ രാജിയിൽ പ്രതികരണവുമായി മല്ലികാർജുൻ ഖാർഗെ

ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാരിന്റെ കാലുമാറ്റത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നിതീഷ് കുമാർ പോകുമെന്ന് നേരത്തെ അറിയാമായിരുന്നു. ലാലു യാദവുമായും തേജസ്വി ജിയുമായും സംസാരിച്ചപ്പോൾ അവരും ഇതുതന്നെയാണ് പറഞ്ഞത്. അദ്ദേഹത്തിന് തുടരാൻ താല്പര്യം ഉണ്ടായിരുന്നില്ല, താല്പര്യമുണ്ടായിരുന്നെങ്കിൽ പോകില്ലായിരുന്നുവെന്നും ഖാർഗെ പറഞ്ഞു.

ഇത് സംഭവിക്കുമെന്ന് ഉറപ്പായിരുന്നു. ഇന്ത്യ മുന്നണിയെ ഓർത്താണ് ഒന്നും മിണ്ടാതിരുന്നത്. എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ തെറ്റായ സന്ദേശമാവും അത് നൽകുക’- ഖാർഗെ പറഞ്ഞു.‘ആയാ റാം-ഗയാ റാം’ പോലെ നിരവധി ആളുകൾ രാജ്യത്ത് ഉണ്ട്. ഇത് സംഭവിക്കുമെന്ന് തനിക്ക് അറിയാമായിരുന്നു. സഖ്യത്തിന് വേണ്ടിയാണ് മിണ്ടാതിരുന്നത്.നിതീഷ് കുമാറിന്റെ രാജിയിൽ പ്രതികരിച്ച് ഖാർഗെ പറഞ്ഞു.

ബിജെപി പിന്തുണയോടെയാണ് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.ഇത് 9ാം തവണയാണ് നിതിഷ് വീണ്ടും മുഖ്യമന്ത്രിയാകാന്‍ പോകുന്നത്. നിതിഷിനെ പിന്തുണച്ചുകൊണ്ട് ഇനി ബിജെപി എംഎല്‍എമാര്‍ കത്ത് നല്‍കും. നിതിഷ് കുമാറിന്റെ ബിജെപി പ്രവേശനം ഇന്ത്യാ സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നൽകിയത്