യുപിയില്‍ കണ്ണുവെച്ച് ലുലു; യോഗിയുമായി കൈകോര്‍ത്ത് അയോധ്യയില്‍വരെ ഷോപ്പിംഗ് മാളും ഹോട്ടലുകളും; 9,500 കോടി നിക്ഷേപിക്കും; 25000 പേര്‍ക്ക് തൊഴില്‍; രാമന്റെ നാട്ടില്‍ വികസനമൊരുക്കാന്‍ യൂസഫലി

ഉത്തര്‍ പ്രദേശില്‍ കൂടുതല്‍ നിക്ഷേപം ഇറക്കി സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. യുപിക്കൊപ്പം ലുലുവും വളരുക എന്ന ലക്ഷ്യമിട്ടാണ് കൂടുതല്‍ പണം യൂസഫലി ഇറക്കുന്നത്. ഉത്തര്‍ പ്രദേശില്‍ പ്രയാഗ്രാജ്, ഗോരഘ്പൂര്‍, കാണ്‍പൂര്‍, ബനാറസ്, അയോധ്യ, നോയിഡ എന്നിവിടങ്ങളിലായി ചെറു മാളുകള്‍ തുറക്കാന്‍ ലുലു ശ്രമങ്ങള്‍ ആരംഭിച്ചത്.

70 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമാണ് ഇവ നാലും ചേര്‍ന്ന് വരുക. നിലവില്‍ രാജ്യത്ത് അഞ്ച് മാളുകളാണ് ലുലുവിനുള്ളത്. ഇവ 70 ലക്ഷം ചതുരശ്ര അടി വരും. കേരളത്തിനേക്കാള്‍ ഈ മാളുകളുടെ നിര്‍മാണത്തിന് ലുലു ഇപ്പോള്‍ ശ്രദ്ധനല്‍കുന്നത്. അഹമ്മദാബാദ്, ഗ്രെയ്റ്റര്‍ നോയ്ഡ എന്നിവിടങ്ങളിലും വലിയ മാളുകള്‍ ലുലു തുറക്കും. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാകുമ്പോള്‍ ഇരട്ടി വളര്‍ച്ചയിലേക്കാകും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല പ്രവേശിക്കുക.

ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ശ്രദ്ധ നല്‍കിക്കൊണ്ട് കേരളത്തില്‍ അഞ്ച് ചെറിയ മാളുകളുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുകയാണ്. നോയിഡയിലെ ഫൂഡ് പാര്‍ക്ക് അവസാന ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ്. ലക്നൗവിലും മൂന്നു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പദ്ധതി ഇടുന്നുണ്ട്. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരുമായി ചേര്‍ന്ന് ഷോപ്പിംഗ് മാളും ഹോട്ടലും നിര്‍മിക്കാനുള്ള കരാറില്‍ ലുലു നേരത്തെ ഒപ്പു വച്ചിരുന്നു. 4,500 കോടി മുതല്‍ മുടക്കില്‍ ആറ് മാളുകളാണ് ഇവിടെ സ്ഥാപിക്കുക.

ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ 2000 കോടി ചെലവില്‍ നേരത്തെ ലുലുമാള്‍ തുറന്നിരുന്നു. 2.2 ദശലക്ഷം ചതുശ്രയടി വിസ്തീര്‍ണ്ണമുള്ള മാള്‍ രാജ്യത്തെ ഏറ്റവും വലിയ മാള്‍ ആണ്. പതിനഞ്ചോളം റെസ്റ്റോറന്റുകളും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15000 പേര്‍ക്കാണ് ഈ പദ്ധതിയിലൂടെ ജോലി ലഭിച്ചത്.

ഇതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ നടന്ന ആഗോള നിക്ഷേപകസംഗമത്തില്‍ 5000 കോടി രൂപ കൂടി മുടക്കാന്‍ തയ്യാറായി ലുലു ഗ്രൂപ്പ് തയാറായിരുന്നു. ഏകദേശം 25,000 പേര്‍ക്ക് തൊഴില്‍ നല്‍കാനുതകും. ലഖ്‌നോവില്‍ നിര്‍മ്മിച്ച യുപിയിലെ ആദ്യ ലുലുമാള്‍ വന്‍വിജയമായിരുന്നു. അവിടെ സുരക്ഷാകാര്യങ്ങളിലും മറ്റും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സര്‍വ്വ പിന്തുണയും നല്‍കിവരുന്നുണ്ട്. ഇതാണ് യുപിയില്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ യൂസഫലിയെ പ്രേരിപ്പിക്കുന്നത്. നോയിഡയില്‍ .പുതിയ ലുലുമാള്‍ വരും. ഹോട്ടലും ഉയരും. 2500 കോടിയാണ് നോയിഡയില്‍ മുടക്കുക.

500 കോടി രൂപ നിക്ഷേപത്തിലുള്ള ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. ലുലുഗ്രൂപ്പിന്റെ യുഎഇ പ്രതിനിധികളുമായി യോഗി ആദിത്യനാഥ് ചര്‍ച്ച നടത്തിയാണ് നിക്ഷേപം ഉറപ്പാക്കിയത്.