എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചത് അദ്ധ്യാപകര്‍; രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

തമിഴ്‌നാട് ചെങ്കല്‍പ്പെട്ടില്‍ എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ രണ്ട് അദ്ധ്യാപകര്‍ അറസ്റ്റില്‍. ചെങ്കല്‍പ്പെട്ട് ഗുഡുവാഞ്ചേരിക്കടുത്തുള്ള സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപകരായ ഒറത്തൂര്‍ സ്വദേശി ജഗേഷ് കുമാര്‍, തിരുനെല്‍വേലി സ്വദേശി റാസയ്യ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.

ഇരു പ്രതികളും ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ ജോലി ചെയ്തിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെയാണ് മാതാപിതാക്കള്‍ക്ക് അസ്വാഭാവികത തോന്നിയത്.

ഇതേ തുടര്‍ന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ഗുഡുവാഞ്ചേരി വനിത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.