മണിപ്പൂരിൽ ഒരു ദിവസത്തെ നിയമസഭാ സമ്മേളനം; പ്രതിഷേധവുമായി പ്രതിപക്ഷം, പ്രഹസനമെന്ന് പരിഹസിച്ച് കോൺഗ്രസ്

മണിപ്പൂരിൽ ഒരു ദിവസത്തെ നിയമസഭാ സമ്മേളനം ഇന്ന് ചേരും. സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ കലാപവും തുടർ നടപടികളും ചർച്ച ചെയ്യുക എന്നതാണ് സഭയുടചെ ലക്ഷ്യം. എന്നാൽ പ്രതിപക്ഷ പ്രതിഷേധം സഭയിൽ അലയടിക്കാനാണ് സാധ്യത.

മലയോര മേഖലകൾക്ക് സ്വയംഭരണ അവകാശം നൽകാമെന്ന് മണിപ്പൂർ സർക്കാർ കേന്ദ്രത്തെ നിലപാട് അറിയിച്ചിരുന്നു.സംസ്ഥാനത്ത് നിലനിൽക്കുന്ന സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് പ്രസ്താവന നടത്തിയേക്കും.

Read more

അതേ സമയം ബിജെപി എംഎൽഎ മാർ ഉൾപ്പെടെയുള്ള പത്ത് കുക്കി എംഎൽഎമാർ സമ്മേളനം ബഹിഷ്ക്കരിക്കും. ഗോത്ര വിഭാഗത്തിൻ്റെ വികാരം കണക്കിലെടുക്കാതെ സമ്മേളനവുമായി മുന്നോട്ട് പോകുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണമെന്ന് എംഎൽഎമാർ പറഞ്ഞു.ഒരു ദിവസം മാത്രം സമ്മേളനം ചേരുന്നത് പ്രഹസനമെന്ന് കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്.