ബലാത്സംഗ പരാതി നൽകിയ അഭിഭാഷകയെ ഭീഷണിപ്പെടുത്തി; ഡൽഹി ജുഡീഷ്യറിയിലെ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി

അഭിഭാഷകനെതിരെ ബലാത്സംഗക്കേസ് നൽകിയ അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഡൽഹി ജുഡീഷ്യറിയിലെ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി. സാകേത് ജില്ലാ കോടതി ജഡ്ജി സഞ്ജീവ് കുമാറിനെ സസ്പെൻഡ് ചെയ്യാനും മറ്റൊരു ജഡ്ജിയായ അനിൽ കുമാറിനെതിരെ നടപടിയെടുക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി.

Read more

ഒരു അഭിഭാഷകനെതിരെ ബലാത്സംഗക്കേസ് നൽകിയ യുവതിയായ അഭിഭാഷകയെ ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി. കേസ് ഒത്തുതീർപ്പാക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു. കൂടാതെ, യുവ അഭിഭാഷകന്റെ സഹോദരനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഈ ഗുരുതരമായ ആരോപണങ്ങളെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി.