കർഷകർക്ക് പിന്തുണയുമായി ആർ.എസ്.എസ് സംഘടന കിസാൻ സംഘ്; കേന്ദ്രത്തിന് എതിരെ പ്രതിഷേധം ശക്തമാവുന്നു

കാർഷിക നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ആർഎസ്എസ് സംഘടനയായ ഭാരതീയ കിസാൻ സംഘ് പിന്തുണ പ്രഖ്യാപിച്ചു.

ഡൽഹി ജന്തർ മന്തറിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തുമെന്നും കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് കിസാൻ സംഘ് ജനറൽ സെക്രട്ടറി ബദ്രിനാരായൺ ചൗധരി ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷക സംഘടനകൾ പ്രക്ഷോഭം പത്ത് മാസത്തിലേക്ക് കടക്കുമ്പോഴാണ് കിസാൻ സംഘ് പിന്തുണയുമായി രം​ഗത്തെത്തിയത്.

ഒരു ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ആഴ്ചയോടെ കർഷക സമരം വീണ്ടും ശക്തിയാർജ്ജിച്ചിരുന്നു. അതിനിടെ ഭാരതീയ കിസാൻ സംഘിനെ വിശ്വസിക്കാനാകില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ പ്രതികരിച്ചു.