കെ. സി വേണുഗോപാല്‍ തെറിച്ചേക്കും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ് കനത്ത പരാജയത്തെത്തുടര്‍ന്ന് എ ഐ സിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പടനീക്കം. വേണുഗോപാല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുകയോ , കോണ്‍ഗ്രസ് പ്രസിഡന്റ് അദ്ദേഹത്തെ മാറ്റിനിര്‍ത്തുകയോ വേണമെന്നാണ് സീനിയര്‍ നേതാക്കളടക്കമുളളവര് ആവശ്യപ്പെടുന്നത്.

ഗുലാം നബി ആസാദുമുതല്‍ കബില്‍ സിബല്‍ വരെയുള്ള നേതാക്കള്‍ കെ സി വേണുഗോപാലിനെതിരെ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സംഘടനയെ നയിക്കാന്‍യാതൊരു കഴിവുമില്ലാത്തയാളെയാണ് ഐ ഐ സി സി യുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയിരിക്കുന്നതെന്ന് നേരത്ത തന്നെ ആരോപണമുണ്ടായിരുന്നു. കേരളത്തില്‍ ഗ്രൂപ്പ്് കളിക്കാന്‍ മാത്രമേ കെ സിവേണുഗോപാലിന് താല്‍പര്യമുള്ളുവെന്നാണ് സീനിയര്‍ നേതാക്കള്‍ പലരും പരാതിപ്പെടുന്നുത്്. അഖിലേന്ത്യാ തലത്തില്‍ ചുമതലയുള്ള കെ സി വേണുഗോപാല്‍ മറ്റ് സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കാതെ കേരളത്തില്‍ നിന്ന് തിരഞ്ഞ് കളിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.

അതേ സമയം കെ സി വേണുഗോപാല്‍ സംഘനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്കുമെന്ന സൂചനകള്‍ ശക്തമാകുന്നുണ്ട്. കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്ക് അതിന്റെ യാതൊരു ഉത്തരവാദിത്വവുമില്ലന്ന് വാദിക്കുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടക്കലാണെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം കെ സി വേണുഗോപാലിന് തന്നെയാണ് എന്ന് വിശ്വസിക്കുന്നവരാണ് ദേശീയ നേതൃത്വത്തില്‍ കൂടുതലും. കോണ്‍ഗ്രസിന് ഒരു മുഴുവന്‍ സമയ പ്രസിഡന്റ് ഇല്ലാത്തത് പതനത്തിന് ആക്കം കൂട്ടിയെന്നും അവര്‍ വിശ്വസിക്കുന്നു.

കെ സി വേണുഗോപാലിനെതിരെ കേരളത്തിലെ സീനിയര്‍ നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ സുധാകരനും നേരത്തെ തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. സംഘടനാ ചുമതലയുള്ള ഐ ഐ സി സി ജനറല്‍ സെക്രട്ടറി സ്വന്തമായി ഗ്രൂപ്പുണ്ടാക്കാന്‍ ഓടി നടക്കുന്നുവന്നും മുതിര്‍ന്ന നേതാക്കളെ മൂലക്കിരുത്താന്‍ പരിശ്രമിക്കുന്നുവെന്നുമാണ് ഹൈക്കമാന്‍ഡിന് ലഭിച്ച പരാതി. അത് കൊണ്ട് തന്നെ ഇനി അധികം നാള്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാവായി തുടരാന്‍ കെ സി വേണുഗോപാലിന് കഴിയില്ലന്നാണ് പ്രമുഖ നേതാക്കളെല്ലാം വിശ്വസിക്കുന്നത്.