കര്‍ണാടകയിലെ അയോഗ്യരാക്കി എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്

കര്‍ണാകയിലെ അയോഗ്യരാക്കപ്പെട്ട വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിക്കും. അയോഗ്യരാക്കപ്പെട്ട 17 എം.എല്‍.എമാരാണ് തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കുന്നത്.

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെയാണ് 14 വിമ എം.എല്‍.എമാരെ കൂടി സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയത്. വ്യാഴാഴ്ച മൂന്ന് പേരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.

സ്പീക്കര്‍ സ്വാഭാവിക നീതി നിഷേധിക്കുകയാണെന്ന് എംഎല്‍എ മാര്‍ ആരോപിച്ചു. അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കറുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചശേഷമാകും ഇവര്‍ കോടതിയെ സമീപിക്കുക.

Read more

അയോഗ്യത പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ട എംഎല്‍എമാര്‍ക്ക് ഒരാഴ്ച മുന്‍പ് നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ, എന്നാല്‍ മൂന്ന് ദിവസം മുന്‍പ് മാത്രമാണ് തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചതെന്നും എംഎല്‍എമാര്‍ പറയുന്നു.