കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി വിധാന്‍ സൗധയില്‍ എത്തി. നിയമസഭയില്‍ വിശ്വാസ പ്രമേയ ചര്‍ച്ചക്ക് അദ്ദേഹം മറുപടി പറയും. ഇന്നലെ നിയമസഭയില്‍ ചര്‍ച്ച നീണ്ടപ്പോള്‍, വിശ്വാസ വോട്ടെടുപ്പ് ഇന്നത്തേക്കു നീട്ടിവെച്ചിരുന്നു. വൈകിട്ട് നാലു മണിയ്ക്കുള്ളില്‍ വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നും ആറു മണിക്കുള്ളില്‍ വോട്ടെടുപ്പ് നടത്തണമെന്നുമാണ് സ്പീക്കര്‍ കെ.ആര് രമേശ് കുമാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇന്നേദിവസം വരെ കുമാരസ്വാമി നിയമസഭയില്‍ എത്തിയിരുന്നില്ല.
വിശ്വാസ വോട്ടെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കുമാരസ്വാമി സഭയിലെത്തി നന്ദി പ്രസംഗം നടത്തി രാജി വെയ്ക്കുമെന്ന സൂചനകളാണ് ആദ്യം പുറത്ത് വന്നിരുന്നത്.ഈ സാഹചര്യത്തില്‍ ക്ലെെമാക്സിലേക്ക് ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ് കര്‍ണാടക രാഷ്ട്രീയം.
Read more
അതെസമയം മുംബെെയില്‍ വിമതര്‍ താമസിയ്ക്കുന്ന ഹോട്ടലിനു മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധവുമുണ്ട്.