അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയുള്ള ജയലളിതയുടെ ദൃശ്യങ്ങള്‍ പുറത്ത്, കൊന്നതല്ലെന്നും വിശദീകരണം

അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴുള്ള മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രങ്ങള്‍ പുറത്ത്. നാളെ ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദൃശ്യങ്ങള്‍ ടിടിവി ദിനകരന്‍ വിഭാഗം പുറത്ത് വിട്ടത്.

ദിനകരന്റെ വലങ്കൈയായ പി വെട്രിവേലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയത്. നേരത്തെ പറഞ്ഞതനുസരിച്ചാണ് ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വിടുന്നതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ജയലളിതയെ ആരും കൊന്നതല്ലെന്ന് തെളിയിക്കാനാണ് ഇപ്പോള്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നത്. ആശുപത്രികടിക്കയില്‍ ജയലളിച് ടി വി കാണുന്നതും ജ്യൂസ് കുടിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

Read more

തങ്ങള്‍ക്കെതിരെ തുടരെതുടരെ ആരോപണങ്ങള്‍ ഇരുപക്ഷവും ഉന്നയിക്കുന്നതിനാല്‍ ഗത്യന്തരമില്ലാതെയാണ് ഇത് ചെയ്യുന്നതെന്നും വെട്രിവേല്‍ പറഞ്ഞു.