അയോദ്ധ്യ രാമക്ഷേത്ര ചടങ്ങ്; ആദ്യ ക്ഷണക്കത്ത് മുസ്ലിം കക്ഷികളിൽ ഒരാളായ ഇക്ബാൽ അൻസാരിക്ക്

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമിപൂജ ചടങ്ങിന് രണ്ട് ദിവസം മുമ്പ് പരിപാടിയുടെ ക്ഷണക്കത്ത് പുറത്തു വിട്ടതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ക്ഷണക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിനോടൊപ്പം മറ്റ് മൂന്ന് പേരുകൾ മാത്രമേ പ്രധാനമായും പരാമർശിക്കുന്നുള്ളൂ, കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ വലിയ തോതിൽ അതിഥികളുടെ പട്ടിക വെട്ടിക്കുറച്ചതായി ഇത് സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രി മോദി, രാഷ്ട്രീയ സ്വയംസേവക സംഘം (ആർ‌എസ്‌എസ്) മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാന്ത് നൃത്ത്യ ഗോപാൽദാസ് എന്നിവരായിരിക്കും വേദിയിൽ ഉണ്ടാവുക.

ഈ പേരുകൾക്ക് പുറമെ, ക്ഷണക്കത്തിൽ “രാം ലല്ലാ” യുടെ വിഗ്രഹത്തിന്റെ ചിത്രവും ഉണ്ട്.

pdklqua

അയോദ്ധ്യ കേസിലെ മുസ്ലിം കക്ഷികളിൽ ഒരാളായ ഇക്ബാൽ അൻസാരിക്കാണ് ആദ്യക്ഷണം ലഭിച്ചതെന്ന് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. “ഇത് രാമന്റെ ആഗ്രഹമാണ്,” എന്ന് അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട്.

രാജ്യം കൊറോണ വൈറസ് ഭീഷണി നേരിടുമ്പോൾ ബുധനാഴ്ച സംഘടിപ്പിക്കുന്ന വിപുലമായ “ഭൂമി പൂജൻ” പരിപാടിക്കായി 150- ഓളം പേർക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.

ബി.ജെ.പിയുടെ പ്രധാന അജണ്ടയുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെയും കേന്ദ്രബിന്ദുവായ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന്റെ പ്രതീകാത്മക തുടക്കത്തിനായി പ്രധാനമന്ത്രി മോദി 40 കിലോ വെള്ളി ഇഷ്ടിക ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥാപിക്കും.