ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; 'ഇലോൺ മസ്‌ക്' എന്ന് പുനർനാമകരണം ചെയ്ത് ഹാക്കർമാർ

ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് (ഐസിഡബ്ല്യുഎ), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), മൻ ദേശി മഹിളാ ബാങ്ക് (മൈക്രോ ഫിനാൻസ് ബാങ്ക്) എന്നിവയുടെ ട്വിറ്റർ അക്കൗണ്ടുകൾ ഞായറാഴ്ച ഹാക്ക് ചെയ്യപ്പെട്ടു. ആരോപണവിധേയരായ ഹാക്കർമാർ ഹാൻഡിൽ ‘ഇലോൺ മസ്‌ക്’ എന്ന് പുനർനാമകരണം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സമയത്ത് കണ്ടതിന് സമാനമായി ക്രിപ്‌റ്റോകറൻസിയെ പ്രോത്സാഹിപ്പിക്കുന്ന ചില ട്വീറ്റുകൾ ഹാക്കർമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാസ്‌വേഡ് അപഹരിക്കപ്പെട്ടതോ അക്കൗണ്ട് കൈകാര്യം ചെയ്യന്നവർ ഏതെങ്കിലും ക്ഷുദ്രകരമായ ലിങ്ക് ക്ലിക്ക് ചെയ്തതിന്റെയോ ഫലമാകാം ഹാക്കിങ് എന്ന് വൃത്തങ്ങൾ പറയുന്നു.

ഐസിഡബ്ല്യുഎയുടെ ട്വിറ്റർ അക്കൗണ്ട് വീണ്ടെടുത്തെങ്കിലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും (ഐഎംഎ) മാൻ ദേശി മഹിളാ ബാങ്കിന്റെയും ട്വിറ്റർ ഹാൻഡിലുകളിൽ ക്ഷുദ്രകരമായ ട്വീറ്റുകൾ ഇപ്പോഴും ദൃശ്യമാണ്. ഐ.സി.ഡബ്ല്യു.എ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമാണ്, കൂടാതെ ഉപരാഷ്ട്രപതി ഇതിന്റെ എക്‌സ്-ഓഫീഷ്യോ പ്രസിഡന്റാണ്. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഐടി സെക്യൂരിറ്റി ഗ്രൂപ്പായ CERT-IN ആണ് ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നത്.

Read more

പ്രധാനമന്ത്രി മോദിയുടെ സ്വകാര്യ ട്വിറ്റർ ഹാൻഡിൽ ഡിസംബർ 12-ന് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. കുറച്ച് സമയത്തിന് ശേഷം അക്കൗണ്ട് പുനഃസ്ഥാപിക്കുകയായിരുന്നു, എന്നാൽ അതിന് മുമ്പ് ക്രിപ്‌റ്റോകറൻസി പ്രോത്സാഹിപ്പിക്കുന്ന ഒരു ട്വീറ്റ് ഹാക്കർമാർ ഹാൻഡിൽ നിന്ന് ഷെയർ ചെയ്‌തിരുന്നു. പിന്നീട് ഈ ട്വീറ്റ് അധികൃതർ എടുത്തു കളയുകയായിരുന്നു.