അധിക ഇറക്കുമതി തീരുവ; യുഎസില്‍ നിന്ന് ഇന്ത്യ ആയുധങ്ങളും വിമാനങ്ങളും വാങ്ങില്ലെന്ന് റിപ്പോര്‍ട്ടുകള്‍

യുഎസ് ഇന്ത്യയ്ക്ക് മേല്‍ അധിക ഇറക്കുമതി തീരുവ ചുമത്തിയതിന് പിന്നാലെ അമേരിക്കയില്‍ നിന്ന് പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് നിറുത്തി വയ്ക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടത്താനിരുന്ന അ മേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഈ റിപ്പോര്‍ട്ട് തള്ളി. അമേരിക്കയില്‍ നിന്നുള്ള ആയുധ ഇടപാട് സംബന്ധിച്ച് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. ജനറല്‍ ഡൈനാമിക്‌സ് ലാന്‍ഡ് സിസ്റ്റംസ് നിര്‍മ്മിച്ച സ്‌ട്രൈക്കര്‍ യുദ്ധ വാഹനങ്ങളും റേതിയോണ്‍, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നിവ വികസിപ്പിച്ചെടുത്ത ജാവലിന്‍ ആന്റി ടാങ്ക് മിസൈലുകളും വാങ്ങാനായിരുന്നു ഇന്ത്യ പദ്ധതിയിട്ടിരുന്നത്.

Read more

അധിക ഇറക്കുമതി തീരുവ ചുമത്തിയതിന് പിന്നാലെ താത്കാലികമായി പദ്ധതി ഉപേക്ഷിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയത്. ഇതോടെ 50 ശതമാനം തീരുവ നല്‍കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.