ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി; കരാര്‍ യാഥാര്‍ത്ഥ്യമായത് നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ ക്ഷണപ്രകാരമാണ് ദ്വിദിന സന്ദര്‍ശത്തിനായി പ്രധാനമന്ത്രി യുകെയിലെത്തിയത്. പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയക്ക് ശേഷമായിരുന്നു സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചത്. നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്.

സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് യുകെ യിലേക്ക് കയറ്റുമതി ചെയ്യുന്ന 99% സാധനങ്ങള്‍ക്കും നികുതി ഒഴിവാകും. ആഭരണങ്ങള്‍ രത്‌നങ്ങള്‍ തുണിത്തരങ്ങള്‍ ഇലക്ട്രോണിക്‌സ് എന്നിവയുടെ നിലവിലെ നികുതി ഒഴിവാക്കാനും ധാരണയായി. കാപ്പിയുടെയും തേയിലയുടെയും കയറ്റുമതി വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

Read more

വ്യാപര കരാറില്‍ ഇന്ത്യയോട് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മാര്‍ നന്ദി അറിയിച്ചു. ഇന്ത്യയും യുകെയും തമ്മില്‍ കാലങ്ങളായി ബന്ധമുണ്ട്. സാങ്കേതിക വിദ്യ , സുരക്ഷ മേഖലകളിലെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാകും. കരാറിന്റെ ഗുണം ഇന്ത്യക്കും യുകെ ക്കും ലഭിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാകുമെന്നും കെയര്‍ സ്റ്റാര്‍മാര്‍ അറിയിച്ചു.