രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലേക്ക്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ ക്ഷണത്തെ തുടര്‍ന്നാണ് നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശനം. ദ്വിദിന സന്ദര്‍ശനത്തില്‍ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ നരേന്ദ്ര മോദി ഒപ്പുവയ്ക്കും. നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്.
ഇതിനുപുറമേ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് പിന്നാലെ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്നും മോദി ബ്രിട്ടനോട് ആവശ്യപ്പെടുമെന്നാണ് വിവരം. ഖാലിസ്ഥാന്‍ ഭീകരതയും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ 99 ശതമാനം സാധനങ്ങള്‍ക്കും ബ്രിട്ടന്‍ തീരുവ ഒഴിവാക്കും എന്നാണ് വിവരം.
Read more
കെയര്‍ സ്റ്റാര്‍മറുമായുള്ള ചര്‍ച്ചകള്‍ക്കും ചാള്‍സ് മൂന്നാമന്‍ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്കും താന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ബ്രിട്ടന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി വെള്ളിയാഴ്ച മാലിദ്വീപിലേക്ക് യാത്ര തിരിക്കും. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.