ഐ.ഐ.ടി- മദ്രാസിലെ ശുചിമുറിയിൽ വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തിയതായി ആരോപണം; അധ്യാപകൻ അറസ്റ്റിൽ

വനിതാ ശുചിമുറിയിൽ പിഎച്ച്ഡി വിദ്യാർത്ഥിനിയുടെ വീഡിയോ പകർത്താൻ ശ്രമിച്ചതിന് ഐഐടി- മദ്രാസ് അധ്യാപകനെ അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ശുചിമുറിയുടെ ചുമരിൽ ഒരു ദ്വാരം കണ്ടെത്തുകയും മറുവശത്ത് എയ്‌റോസ്‌പേസ് ഡിപ്പാർട്ട്‌മെന്റിലെ പ്രോജക്ട് ഓഫീസർ ശുഭം ബാനർജിയെ കാണുകയും ഇദ്ദേഹം തന്നെ ചിത്രീകരിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥിനി മനസ്സിലാക്കുകയും ചെയ്തതിനെ തുടർന്ന് ഇക്കാര്യം പൊലീസിൽ അറിയിക്കുകയുമായിരുന്നു.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി ഐഐടി-അധ്യാപകനെ അറസ്റ്റ് ചെയ്തു.

Read more

എന്നിരുന്നാലും, ഫോറൻസിക് പരിശോധനയ്ക്കായി അയച്ച അധ്യാപകന്റെ മൊബൈൽ ഫോണിൽ വീഡിയോ ഫുട്ടേജുകളൊന്നും കണ്ടെത്താനായിട്ടില്ല. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.