1947-ല്‍ മോദി പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കര്‍താര്‍പൂര്‍, നങ്കാന സാഹിബ് ആരാധനാലയങ്ങൾ ഇന്ത്യയില്‍ തന്നെ ഉണ്ടാകുമായിരുന്നു; അമിത് ഷാ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നരേന്ദ്രമോദി ആയിരുന്നു പ്രധാനമന്ത്രി എങ്കില്‍ സിഖ് ആരാധാനാലയങ്ങളായ കര്‍താര്‍പൂര്‍ സാഹിബും നങ്കാന സാഹിബും ഇന്ത്യയുടെ ഭാഗമായി തന്നെ ഉണ്ടാകുമായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഫിറോസ്പൂരില്‍ നടന്ന് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് നരേന്ദ്രമോദി ആയിരുന്നു പ്രധാനമന്ത്രി എങ്കില്‍ സിഖ് ആരാധനാലയങ്ങളായ കര്‍താര്‍പൂര്‍ സാഹിബും നങ്കാന സാഹിബും പാകിസ്ഥാനിലേക്ക് പോകില്ലായിരുന്നു. ഇന്ത്യയുടെ ഭാഗമായിത്തന്നെ തുടര്‍ന്നേനെ എന്നാണ് ഷാ പറഞ്ഞത്.

ഗുരു നാനാക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമാണ് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര. ഇവിടേക്കുള്ള ഇടനാഴി തുറക്കണമെന്ന് ദീര്‍ഘകാലമായി ഉണ്ടായിരുന്ന ആവശ്യം നിറവറ്റിയത് മോദി സര്‍ക്കാരാണെന്ന് ഷാ പറഞ്ഞു. സിഖ് മതസ്ഥാപകന്റെ ജന്മസ്ഥലമാണ് നങ്കാന സാഹിബ്. ഇവ രണ്ടും നിലവില്‍ പാകിസ്ഥാനിലാണ് സ്ഥിതി ചെയ്യേുന്നത്.