വീണ്ടും ദുരഭിമാനക്കൊല; ഭാര്യ സഹോദരനും സംഘവും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ചെന്നൈയിൽ യുവാവിനെ ബന്ധു വെട്ടിക്കൊന്നു. പള്ളിക്കരണൈ സ്വദേശി പ്രവീൺ (26) ആണ് മരിച്ചത്. പ്രവീണിന്റെ ഭാര്യ സഹോദരൻ ദിനേഷിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമിച്ചത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

നാല് മാസം മുൻപാണ് പ്രതി ദിനേശിന്റെ സഹോദരിയെ പ്രവീൺ വിവാഹം ചെയ്തത്. കുടുബത്തിന്റെ സമ്മതമില്ലാതെ ആയിരുന്നു വിവാഹം. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.