പൗരത്വ പ്രക്ഷോഭത്തിനിടെ പൊലീസ് നടപടി; യു.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബറിൽ സംസ്ഥാനത്ത് നടന്ന വൻ അക്രമത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ നടപടിയെ കുറിച്ച് റിപ്പോർട്ട് നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമങ്ങൾക്കും പൊലീസ് അടിച്ചമർത്തലിനും എതിരെ നൽകപ്പെട്ട ഏഴ് ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

കഴിഞ്ഞ മാസം സംസ്ഥാനത്തെ പല ജില്ലകളിലും ഉണ്ടായ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഉത്തർപ്രദേശിൽ 20- ലധികം പേർ മരിച്ചു. ഇവയില്‍ ഭൂരിഭാഗവും വെടിയേറ്റ പരിക്കുകൾ മൂലം ഉണ്ടായതാണ് എന്നാൽ പൊലീസ് ഇതിൽ ഒരു വെടിവെയ്പ്പിന്റെ ഉത്തരവാദിത്വം മാത്രമേ ഏറ്റെടുത്തിട്ടുള്ളു.