ആർ‌.എസ്‌.എസ് നിരോധിക്കണമെന്ന് എച്ച്.ഡി കുമാരസ്വാമി; പാകിസ്ഥാനിലേക്ക് പോയ്‌ക്കൊള്ളുവാൻ കർണാടക ബി.ജെ.പി മന്ത്രി

“വോട്ട് ബാങ്ക്” രാഷ്ട്രീയം പിന്തുടരുന്നുവെന്ന് ആരോപിച്ച് കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു ജെഡി (എസ്) നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയോട് പാകിസ്ഥാനിലേക്ക് പോകാൻ നിർദ്ദേശിച്ചു.

“പാകിസ്ഥാനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം വർദ്ധിച്ചു, അദ്ദേഹത്തിന് വേണമെങ്കിൽ അവിടെ പോയി അവിടെ താമസിക്കാം. പാകിസ്ഥാനോട് ഇത്രയധികം സ്നേഹം പ്രകടിപ്പിച്ചാൽ പാകിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലത്, എന്തുകൊണ്ടാണ് അദ്ദേഹം ഇന്ത്യയിൽ താമസിക്കുന്നത്? അദ്ദേഹം ഇതുപോലെ ഇരട്ട രാഷ്ട്രീയം ചെയ്യരുത്. പാകിസ്ഥാനോടും ഇന്ത്യയോടും നീതി പുലർത്തണം, ” ആരോഗ്യ മന്ത്രി ശ്രീരാമുലു പറഞ്ഞു.

“ഇത്തരത്തിലുള്ള പ്രസ്താവനകൾ നൽകുന്നത് ഇന്ത്യയിലെ പൗരന്മാരെ വേദനിപ്പിക്കുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് വോട്ട് ബാങ്ക് രാഷ്ട്രീയം ചെയ്യണമെങ്കിൽ രാജ്യം വിടുന്നതാണ് നല്ലതെന്നാണ് എന്റെ നിർദ്ദേശം, ” ശ്രീരാമുലുവിനെ ഉദ്ധരിച്ച്‌ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഭോവി ഗുരുപീതയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ കുമാരസ്വാമി ബി.ജെ.പിക്ക്‌ പാകിസ്ഥാനോടുള്ള “അഭിനിവേശത്തെ” പരിഹസിച്ചു സംസാരിച്ചിരുന്നു ഇതിനെതിരെയാണ് ശ്രീരാമുലുവിന്റെ പ്രസ്താവന. രാഷ്ട്രീയ സ്വയംസേവക സംഘത്തെയും (ആർ‌എസ്‌എസ്) ബജ്‌റംഗ്ദളിനെയും നിരോധിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു.

“ആർ‌എസ്‌എസും ബജ്‌റംഗ്ദളും രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന ദേശീയവാദ സ്ഥാപനങ്ങളാണ്.” എന്ന് മുൻ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞുകൊണ്ട് ശ്രീരാമുലു പറഞ്ഞു.

കർണാടക സർക്കാർ ഇതുവരെയും വേണ്ടത്ര ശക്തി പ്രാപിച്ചിട്ടില്ലെന്ന മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയോടും ശ്രീരാമുലു പ്രതികരിച്ചു. സിദ്ധരാമയ്യ തന്റെ പാർട്ടിയിലെ ഒരു അനാവശ്യ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ ഗൗരവമായി കാണാതിരിക്കുന്നതാണ് നല്ലതെന്നും ശ്രീരാമുലു പറഞ്ഞു.