'എന്റെ മകനല്ല, അവന്‍ മോദിജിയുടെ പുത്രന്‍'; ഉക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ഥിയുടെ പിതാവ്

ഉക്രൈനിലെ സുമിയില്‍ കുടുങ്ങിയ മകനെ നാട്ടിലെത്തിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്ന പിതാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്നുള്ള സഞ്ജയ് പണ്ഡിതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ‘എന്റെ മകനല്ല, അവന്‍ മോദിജിയുടെ പുത്രനാണ്’ എന്നാണ് സന്തോഷം കൊണ്ട് കണ്ണീരടക്കാനാകാതെ സഞ്ജയ് പറയുന്നത്.

ഉക്രൈനില്‍ കുടുങ്ങിയ തന്റെ മകന്‍ തിരിച്ചുവരുമെന്ന് തനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നില്ല. കേന്ദ്ര സര്‍ക്കാരാണ് അവനെ തിരികെ ജന്മനാട്ടിലേക്ക് സുരക്ഷിതമായി കൊണ്ടുവന്നതെന്നും സഞ്ജയ് പറഞ്ഞു.

മാര്‍ച്ച് 11-നാണ് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി സഞ്ജയുടെ മകന്‍ ധ്രുവ് സുമിയില്‍നിന്ന് ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. അന്ന് തന്നെയാണ് ഓപ്പറേഷന്‍ ഗംഗയുടെ അവസാന വിമാനവും ഡല്‍ഹിയിലെത്തിയത്.