ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍; ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും

പട്ടേല്‍ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്നലെയാണ് ഹാര്‍ദിക് കോണ്‍ഗ്രസില്‍ അംഗത്വം എടുത്തത്. വലിയ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുജറാത്തില്‍ നേട്ടമുണ്ടാക്കുന്നതിന് സഹായിക്കുമെന്ന് കരുതപ്പെടുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചേര്‍ന്നാണ് പട്ടേലിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഗുജറാത്തിലെ ജാംനഗറില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹാര്‍ദിക്ക് മത്സരിച്ചേക്കും.

നേരത്തെ പട്ടേല്‍ സംവരണം നടപ്പില്‍ വന്ന ശേഷം മാത്രം മത്സരിക്കുകയുള്ളൂ എന്ന് ഹാര്‍ദിക് അറിയിച്ചിരുന്നു. ഇത് യാഥാര്‍ത്ഥ്യമായ സ്ഥിതിക്ക് ലോക്സഭയിലേക്ക് മത്സരിക്കാനാണ് ഹാര്‍ദിക്കിന്റെ നീക്കം.