ഗുജറാത്ത് കലാപം: സക്കിയ ജഫ്രിയുടെ ഹര്‍ജി തള്ളി, മോദിക്ക് ക്‌ളീന്‍ ചിറ്റ്

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയ നടപടിക്കെതിരെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ ഇര്‍ഫാന്‍ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രി നല്‍കിയ ഹര്‍ജീ സുപ്രിം കോടതി തള്ളി. കലാപത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഈ സാഹചര്യത്തിൽ മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി റദ്ദാക്കണം എന്നും ആവശ്യപ്പെട്ടും സാക്കിയ ജാഫ്രി നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. മോദി ഉൾപ്പെടെ 64 പേർക്ക് അന്വേഷണ സംഘം ക്ലീൻചിറ്റ് നൽകിയ നടപടി കോടതി ശരിവച്ചു.

ഗുജറാത്ത് കലാപക്കേസിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘമാണ് ക്ലീൻ ചിറ്റ് നൽകിയത്. ഇത് ചോദ്യം ചെയ്തുള്ള സാക്കിയ ജാഫ്രിയുടെ ഹർജി കഴിഞ്ഞവർഷം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

2002 ല്‍ നടന്ന കലാപത്തില്‍ ഇര്‍ഫന്‍ ജഫ്രിയുടെ വീടാക്രമിച്ച കലാപകാരികള്‍ അദ്ദേഹത്തെ തീവച്ചു കൊല്ലുകയായിരുന്നു. കൊല്ലപ്പെടും മുമ്പ് ഇര്‍ഫാന്‍ ജഫ്രിമോദിയെ ഫോണില്‍ വിളിച്ചിട്ടു പോലും അദ്ദേഹത്തിന് സ്വന്തം ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞില്ലന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.