ബജറ്റ് 2020: പി‌എഫ്‌ആർ‌ഡി‌എയിൽ നിന്ന് സർക്കാർ പെൻഷൻ ട്രസ്റ്റ് വേർതിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

ബാങ്കുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനുള്ള ശക്തമായ സംവിധാനം സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും, നിക്ഷേപകരുടെ പണം തികച്ചും സുരക്ഷിതമാണ് എന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു . പി‌എഫ്‌ആർ‌ഡി‌എയിൽ നിന്ന് സർക്കാർ പെൻഷൻ ട്രസ്റ്റ് വേർതിരിക്കുന്നതിനുള്ള ഭേദഗതികൾ സർക്കാർ നിർദ്ദേശിക്കുന്നു എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Read more

എല്ലാ വാണിജ്യ ബാങ്കുകളുടെയും ആരോഗ്യപരമായ പ്രവർത്തനം നിരീക്ഷിക്കുന്നതിനുള്ള ശക്തമായ സംവിധാനം ഉണ്ട്. 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കാൻ ശുദ്ധവും വിശ്വസനീയവും കരുത്തുറ്റതുമായ സാമ്പത്തിക മേഖല ആവശ്യമാണ്. കഴിഞ്ഞ വർഷങ്ങളിൽ പൊതുമേഖലാ ബാങ്കുകളിൽ 3.50 ലക്ഷം കോടി രൂപ മൂലധനമായി നൽകി ധനമന്ത്രി പറഞ്ഞു.