ലിഫ്റ്റില്‍ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ സന്തോഷ് നഗര്‍ കോളനിയിലെ ആറ് നില കെട്ടിടത്തില്‍ ആണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു അപ്പാര്‍ട്ട്‌മെന്റിന്റെ ലിഫ്റ്റില്‍ നാല് വയസുകാരന്‍ കുടുങ്ങിയത്. അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മകന്‍ സുരേന്ദ്രന്‍ ആണ് മരിച്ചത്.
ഏഴ് മാസം മുന്‍പാണ് നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്യാംബഹദൂറും കുടുംബവും ഹൈദരാബാദിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ലിഫ്റ്റിന് സമീപം കളിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് ലിഫ്റ്റിനുള്ളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് വാതിലില്‍ കുടുങ്ങിയത്. കുട്ടി വാതിലില്‍ കുടുങ്ങിയ വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല.
Read more
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കുമ്പോഴാണ് മാതാപിതാക്കള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ലിഫ്റ്റിനോട് ചേര്‍ന്നു ചെറിയ മുറിയിലാണ് ശ്യാംബഹദൂറും ഭാര്യയും രണ്ട് കുട്ടികളും താമസിച്ചിരുന്നത്.