ഒഡിഷ തീരത്ത്ഫോനി തീവ്രമാകാൻ സാധ്യത, അടുത്ത 12 മണിക്കൂര്‍ അതീവ ജാഗ്രത; മുൻ‌കൂർ ധനസഹായമായി 1086 കോടി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഫോനി ചുഴലിക്കാറ്റ് അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ അതിശക്തമാകുമെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കുഭാഗത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ ഒഡിഷ തീരത്ത് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

അതേ സമയം ഫോനി ദുരിതം വിതയ്ക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങള്‍ക്കെല്ലാം കേന്ദ്രം 1086 കോടി രൂപ മുന്‍കൂര്‍ ധനസഹായം പ്രഖ്യാപിച്ചു.
ആന്ധ്രപ്രദേശ്, ഒഡിഷ, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.